ഉത്തരകൊറിയയിലെ വെള്ളപ്പൊക്കം 
NEWSROOM

പ്രളയത്തിൽ തകർന്ന ഉത്തരകൊറിയയ്ക്ക് ദുരിതാശ്വാസ സാമഗ്രികൾ നൽകാൻ തയ്യാറെന്ന് ദക്ഷിണ കൊറിയ

ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സഹായ വാഗ്ദാനം

Author : ന്യൂസ് ഡെസ്ക്

കനത്ത മഴയെ തുടർന്ന് പ്രളയത്തിലായ ഉത്തരകൊറിയയ്ക്ക് ദുരിതാശ്വാസ സാമഗ്രികൾ നൽകാൻ തയ്യാറാണെന്ന് ദക്ഷിണ കൊറിയ. എത്ര സഹായം ആവശ്യമാണെന്നതിന്റെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ സാമഗ്രികൾ കൈമാറുമെന്ന് ദക്ഷിണ കൊറിയ റെഡ് ക്രോസ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ദക്ഷിണ കൊറിയയുടെ  ഹായ വാഗ്ദാനം.

ഇൻ്റർ കൊറിയൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദക്ഷിണേന്ത്യൻ ഏകീകരണ മന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്. എന്നാൽ ഉത്തരകൊറിയ വാഗ്ദാനത്തോട് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരകൊറിയയുടെ വടക്കൻ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ പെയ്ത കനത്ത മഴയിൽ സിനുയിജു, ഉയ്ജു മേഖലകളിലെ 4,000-ത്തിലധികം വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ടെന്നാണ് ഉത്തരകൊറിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആളുകളെ എയർലിഫ്റ്റ് വഴിയാണ് രക്ഷിച്ചത്. അതേസമയം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നേരിട്ട് വെള്ളപ്പൊക്ക പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

SCROLL FOR NEXT