NEWSROOM

നീറ്റിൽ പ്രത്യേക ചർച്ചയ്ക്ക് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

പാർലമെൻ്റ് വിദ്യാർഥികൾക്കൊപ്പമാണെന്ന സന്ദേശമാണ് നൽകേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

നീറ്റ് പരീക്ഷക്രമക്കേടിൽ പ്രത്യേക ചർച്ച വേണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടുകോടിയിലധികം വിദ്യാർഥികളെ ബാധിച്ച വിഷയമാണ്. 70 തവണ പേപ്പർ ചോർച്ചയുണ്ടായി. പാർലമെൻ്റ് വിദ്യാർഥികൾക്കൊപ്പമാണെന്ന സന്ദേശമാണ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നന്ദിപ്രമേയ ചർച്ചയ്ക്ക് ശേഷം നീറ്റിൽ പ്രത്യേക ചർച്ച വേണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം. എന്നാൽ രാഷ്ട്രപതിയുടെ നന്ദിപ്രസംഗത്തിനു മേലുള്ള നയപ്രഖ്യാപന ചർച്ചയിൽ മറ്റ് വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കാറില്ലെന്ന് രാജ്നാഥ് സിംഗ് സഭയിൽ മറുപടി നൽകി.പിന്നാലെ നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കുമ്പോൾ ഒരു ദിവസം നീറ്റിനായി മാറ്റിവെയ്ക്കണമെന്ന് സർക്കാർ ഉറപ്പ് നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇതിനുള്ള നോട്ടീസ് നൽകുമ്പോൾ പരിഗണിക്കാമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. പിന്നാലെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.

SCROLL FOR NEXT