NEWSROOM

'കാര്‍മേഘങ്ങളെ അതിജീവിക്കുന്ന സമയമാണ്'; പുതിയ ചിത്രം ആസാദിയുടെ പ്രമോഷന്‍ വീഡിയോയില്‍ ശ്രീനാഥ് ഭാസി

ആസാദി എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. കാര്‍മേഘങ്ങളെ അതിജീവിച്ച് സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന സമയത്താണ് താന്‍ ഇപ്പോള്‍

Author : ന്യൂസ് ഡെസ്ക്

പുതിയ ചിത്രം ആസാദിയുടെ പ്രമോഷന്‍ വീഡിയോയുമായി നടന്‍ ശ്രീനാഥ് ഭാസി. താന്‍ കാര്‍മേഘങ്ങളെ അതിജീവിക്കുന്ന സമയമാണിതെന്നും ഈ സമയത്ത് ആസാദി എന്ന പുതിയ ചിത്രം പുറത്തിറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും വീഡിയോയില്‍ ശ്രീനാഥ് ഭാസി പറയുന്നു.

മെയ് 9 നാണ് ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിച്ചെത്തുന്ന ആസാദി റിലീസ് ആകുന്നത്. രവീണ രവി, ലാല്‍ എന്നിവരും പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിച്ച് ജോ ജോര്‍ജ് ആണ് ആസാദി സംവിധാനം ചെയ്യുന്നത്.

സിനിമയുടെ ട്രെയിലറും ഗാനവും നേരത്തേ പുറത്തിറങ്ങിയിരുന്നു.

ആസാദി എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. കാര്‍മേഘങ്ങളെ അതിജീവിച്ച് സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന സമയത്താണ് താന്‍ ഇപ്പോള്‍. ഈ സമയത്ത് ആസാദി എന്ന സിനിമ ഇറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീനാഥ് ഭാസി പറയുന്നു.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും എക്‌സൈസ് ചോദ്യം ചെയ്തിരുന്നു. ആലപ്പുഴ കേസുമായി നടന്മാര്‍ക്ക് ബന്ധമില്ലെന്നാണ് എക്‌സൈസ് കണ്ടെത്തല്‍. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടില്ലെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. നിലവില്‍ ഇവര്‍ക്കെതിരെ തെളിവില്ല. വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

SCROLL FOR NEXT