NEWSROOM

"പുലർച്ചെ ഫോണിൽ വിളിച്ച് കഞ്ചാവ് ചോദിച്ചു, അയാളെക്കൊണ്ട് തോറ്റു"; ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ്

ഉടൽ എന്ന ചിത്രത്തിൻ്റെ നിർമാതാവാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

Author : ന്യൂസ് ഡെസ്ക്


കാരവാനിൽ നിന്ന് ലഹരി പിടിച്ചെടുക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആക്സിഡൻ്റ് ഉണ്ടാകുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേത് ആയേനെയെന്ന് നിർമാതാവ് ഹസീബ് മലബാർ. ഉടൽ എന്ന ചിത്രത്തിൻ്റെ നിർമാതാവാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. തൊടുപുഴ സ്വദേശിയാണ് ഹസീബ്.



ശ്രീനാഥിനെ നായകനാക്കിയുള്ള 'നമുക്ക് കോടതിയിൽ കാണാം' എന്ന സിനിമയുടെ ഷൂട്ടിങ് കോഴിക്കോട് നടക്കവെ നടൻ കഞ്ചാവ് ചോദിച്ച് ഹോട്ടലിൽ ബഹളമുണ്ടാക്കിയെന്നാണ് നിർമാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയെ കൊണ്ട് തോറ്റെന്നും ഈ വിഷയം തുറന്നു പറയാതിരുന്നാൽ ഭാവിയിൽ മറ്റു നിർമാതാക്കൾക്കും വലിയ തലവേദനയുണ്ടാകുമെന്നും നിർമാതാവ് ചൂണ്ടിക്കാട്ടി.



'നമുക്ക് കോടതിയിൽ കാണാം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കവെ കോഴിക്കോട്ടെ ഹോട്ടലിൽ ശ്രീനാഥ് ഭാസി ബഹളമുണ്ടാക്കിയെന്നും, പുലർച്ചെ കഞ്ചാവ് കിട്ടാൻ വേണ്ടി തന്നെ ഫോണിൽ വിളിച്ചെന്നും ഹസീബ് വെളിപ്പെടുത്തി. നടനെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും ന്യൂസ് മലയാളത്തോട് നിർമാതാവ് പറഞ്ഞു.

SCROLL FOR NEXT