NEWSROOM

'മനുഷ്യത്വമില്ലാതെ നിലപാട്'; മനാഫിനെ തല്ലിയ പൊലീസുകാരനെ 'തിരിച്ചടിച്ച്' സോഷ്യൽ മീഡിയ

കർണാടക കാർവാർ എസ്‌പി ഇന്നലെ അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫിൻ്റെ മുഖത്തടിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കേരളമാകെ കാത്തിരിക്കുന്നത് അർജുനെ കണ്ടെത്തിയെന്ന വാർത്ത കേൾക്കാൻ വേണ്ടിയാണ്. അതിനിടെയാണ് ഇന്നലെ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത്. ഷിരൂരിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാദൗത്യത്തിനെത്തിയ കാർവാർ എസ്‌പി, അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫിൻ്റെ മുഖത്തടിച്ചിരുന്നു. മനാഫിനെ പിടിച്ചുതള്ളുകയും ചെയ്തിരുന്നു.

രക്ഷാദൗത്യം നടക്കുന്നതിൻ്റെ ഇടയിൽ എസ്.പി സെൽഫിയെടുക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ സെൽഫിക്കും ഫോട്ടോക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നു വന്നത്. പേജിൽ മലയാളികളുടെ പ്രതികരണവും വരുന്നുണ്ട്. 'മനുഷ്യനാവടോ ആദ്യം', 'ജീവൻ്റെ വില അറിയാത്തവരാണ്' എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് എസ്.പിയുടെ പോസ്റ്റിന് കീഴിൽ പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ 'പൊങ്കാല'യാണ് ഈ പോസ്റ്റിന് താഴെ കാണാനാവുന്നത്.

അതേസമയം, ഷിരൂരിൽ കാണാതായ മലയാളി യുവാവ് അർജുനായുള്ള തിരച്ചിൽ ആറാം ദിനവും തുടരുകയാണ്. സൈന്യത്തിൻ്റെ ഉൾപ്പെടെ സഹായം ഉൾപ്പെടുത്തിക്കൊണ്ടാണ് രക്ഷാദൗത്യം മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കം നടത്തുന്നത്. ആറാം ദിവസം രാവിലത്തെ രക്ഷാപ്രവർത്തനം മനഃപ്പൂർവം വൈകിച്ചെന്ന് അർജുൻ്റെ സഹോദരൻ ആരോപിച്ചു. കളക്ടറുടെ ഉത്തരവില്ലെന്ന് പറഞ്ഞാണ് തെരച്ചിൽ വൈകിപ്പിച്ചതെന്നും സഹോദരൻ വിമർശിച്ചു.

SCROLL FOR NEXT