NEWSROOM

ചില അംഗങ്ങൾ ചോദ്യങ്ങൾ നേരത്തേ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ചട്ടവിരുദ്ധം: സ്പീക്കർ എ.എൻ. ഷംസീർ

ചോദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതുവരെ പുറത്തുവിടാന്‍ പാടില്ലെന്നും സ്പീക്കർ

Author : ന്യൂസ് ഡെസ്ക്



നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ അനുവദിച്ചത് ചട്ടങ്ങൾക്കനുസരിച്ചാണെന്ന് സ്പീക്കർ എ. എൻ. ഷംസീർ. എല്ലാ അംഗങ്ങള്‍ക്കും അവരുടെ ചോദ്യങ്ങള്‍ സമര്‍പ്പിക്കാനുള്ള അവകാശമുണ്ട്. ഒരു ചോദ്യം നക്ഷത്രചിഹ്നമിട്ടോ അല്ലാതെയോ അനുവദിക്കണമെന്നത് സംബന്ധിച്ച തീരുമാനം നിയമസഭാ ചട്ടങ്ങള്‍ക്കും സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചാണ് കൈക്കൊള്ളുന്നതെന്നും എ.എൻ. ഷംസീർ പറഞ്ഞു.

 പ്രതിപക്ഷം ഉന്നയിച്ച ചില ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചത്, ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായതിനാലാണ്. മാറ്റിയ ചോദ്യങ്ങൾ തദ്ദേശീയ പ്രാധാന്യമുള്ളതും ഊഹാപോഹങ്ങൾ ഉള്‍ക്കൊള്ളുന്നതുമാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും സ്പീക്കർ പറഞ്ഞു.

ചില അംഗങ്ങള്‍ തങ്ങളുടെ ചോദ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ്. ചോദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതുവരെ പുറത്തുവിടാന്‍ പാടില്ല എന്നും എ.എൻ. ഷംസീർ വിശദീകരണം നൽകി.

SCROLL FOR NEXT