NEWSROOM

അരവിന്ദ് കെജ്‌രിവാളിനും ഡൽഹി മുഖ്യമന്ത്രി അതിഷിക്കുമെതിരെയുള്ള മാനനഷ്ടക്കേസിൽ സ്റ്റേ

മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളും അതിഷിയും നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ചു

Author : ന്യൂസ് ഡെസ്ക്

അരവിന്ദ് കെജ്‌രിവാളിനും ഡൽഹി മുഖ്യമന്ത്രി അതിഷിയ്ക്കുമെതിരുയള്ള അപകീർത്തി കേസിലെ തുടർ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു . വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നാരോപിച്ച് ബിജെപി നേതാവ് രാജീവ് ബബ്ബർ നൽകിയ മാനനഷ്ടക്കേസിലെ തുടർ നടപടികളാണ് സ്റ്റേ ചെയ്തത്.

മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളും അതിഷിയും നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.


SCROLL FOR NEXT