തിരുവനന്തപുരം വിഴിഞ്ഞത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ചന് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെതാണ് വിധി. പീഡനത്തിന് കൂട്ടു നിന്ന അമ്മയെ കുറ്റക്കാരി അല്ലെന്ന് കണ്ടു കോടതി വെറുതെ വിട്ടു.
ALSO READ: പാലായില്‍ വിദ്യാര്‍ഥിയുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി
2020 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. അർധരാത്രി കിടന്നുറങ്ങുന്ന കുട്ടിയെ പ്രതി ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. രണ്ടാനച്ഛൻ പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടിയും മൊഴി കൊടുത്തിരുന്നു.
പീഡന വിവരം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതിയാക്കിയത്. വിചാരണ വേളയിൽ കുട്ടി അമ്മക്കെതിരായി ഒന്നും പറയാത്തതിനാലാണ് അമ്മക്കെതിരെ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചത്.