തിരുവനന്തപുരം വെള്ളറടയിൽ തെരുവുനായ ആക്രമണം. വിദ്യാർത്ഥി ഉൾപ്പെടെ ഏഴുപേരെ തെരുവുനായ കടിച്ചു. കടിയേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
കാൽനട യാത്രക്കാരായ കോട്ടയം സ്വദേശി ലില്ലി,കുടയാൽ സ്വദേശി ശശിധരൻ, ആനപ്പാറ സ്വദേശി മോഹനൻ, മണലി സ്വദേശി പ്രജിൻ ദാസ്, കാരമൂട് സ്വദേശി നിഷ, കുടപ്പനമൂട് സ്വദേശി ഷിബിൻ എന്നിവർക്കാണ് കടിയേറ്റത്.