കോഴിക്കോട് കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണം. സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം അഞ്ച് പേര്‍ക്കാണ് തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
പരുക്കേറ്റ മൂന്ന് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ട് പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.