NEWSROOM

വീടിന് പുറത്തിറങ്ങാൻ ഭയന്ന് കുട്ടികളും മുതിർന്നവരും; കോഴിക്കോട് നരിപ്പറ്റയിൽ ഭീതി പടർത്തി തെരുവുനായ്ക്കൾ

കൈവേലി സ്വദേശിയായ യുവ കർഷകൻ ചമ്പിലോറ ലിബിത്തിൻ്റെ ഉടമസ്ഥതയിലുള്ള വളളിൽതറയിലെ ഫാമിലെ ആയിരത്തി ഇരുനൂറോളം കോഴികളെയാണ് ഇന്നലെ രാവിലെ തെരുവുനായ്ക്കൾ അക്രമിച്ച് കൊന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു.യുവ കർഷകൻ്റെ ഫാമിലെ 1200 ഓളം കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. പ്രദേശത്ത് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയെന്നും അടിയന്തര നടപടി ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി അങ്ങാടിയിലും, പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. കൈവേലി സ്വദേശിയായ യുവ കർഷകൻ ചമ്പിലോറ ലിബിത്തിൻ്റെ ഉടമസ്ഥതയിലുള്ള വളളിൽതറയിലെ ഫാമിലെ ആയിരത്തി ഇരുനൂറോളം കോഴികളെയാണ് ഇന്നലെ രാവിലെ തെരുവുനായ്ക്കൾ അക്രമിച്ച് കൊന്നത്.

ഫാമിനുള്ളിൽ കയറിയായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണം. നരിപ്പറ്റ വെറ്റിനറി ഡോക്ടർ സ്ഥലം സന്ദർശിച്ചു. ലക്ഷകണക്കിന് രൂപ വായ്പ്പ എടുത്ത് തുടങ്ങിയ സംരഭത്തിനാണ് താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള നഷ്ടം സംഭവിച്ചത്.



തെരുവുനായ ശല്യം രൂക്ഷമായതോടെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്നാണ് പരാതി.ഭയത്തോടെയാണ് ജനങ്ങളും വീടിന് പുറത്തിറങ്ങുന്നത്. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടത്തോടെ തെരുവുനായ്ക്കൾ തമ്പടിച്ചതായും കാണാം. തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

SCROLL FOR NEXT