NEWSROOM

സ്റ്റഡ് ഫാം: ദക്ഷിണേന്ത്യയിൽ ആദ്യ സ്ഥാപനം; കുതിരകളെ പരിപാലിക്കാൻ വയനാട് ഒരുങ്ങുന്നു

പ്രവാസി വ്യവസായിയായ ഉബൈസ് സിദ്ധീഖ് ആണ് വയനാട് പുൽപ്പള്ളിയിൽ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ സ്റ്റഡ് ഫാം തുടങ്ങിയിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്


വലിയ കുതിരപ്പന്തയങ്ങൾക്കായി കുതിരകളെ പരിശീലിപ്പിക്കുന്ന സ്റ്റഡ് ഫാമുകൾ ഉത്തരേന്ത്യയിൽ സജീവമാണ്. ഇനി മുതൽ കേരളത്തിലും ഇത്തരത്തിലുള്ള സ്റ്റഫ് ഫാമുകൾ പ്രവർത്തനമാരംഭിക്കും. ടൂറിസത്തിന് കൂടി പ്രാധാന്യം നൽകി ദക്ഷിണേന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സ്റ്റഡ് ഫാം കേരളത്തിലൊരുങ്ങും. വയനാട് ജില്ലയെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

ALSO READ: ഹൃദയഭേദകം! ട്രെയിനിലിരുന്ന് എആർഎമ്മിൻ്റെ വ്യാജ പതിപ്പ് കാണുന്ന ആളുടെ വീഡിയോ പങ്കു വെച്ച് ജിതിൻ ലാൽ


പ്രവാസി വ്യവസായിയായ ഉബൈസ് സിദ്ധീഖ് ആണ് വയനാട് പുൽപ്പള്ളിയിൽ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ സ്റ്റഡ് ഫാം തുടങ്ങിയിട്ടുള്ളത്. പുൽപ്പള്ളി ചേകാടിയിൽ തുടങ്ങിയിട്ടുള്ള സ്റ്റഡ് ഫാമിൽ വിവിധ മത്സരങ്ങളിൽ ചാമ്പ്യന്മാരായ പത്തിലധികം പ്രീമിയർ വിഭാഗത്തിൽപ്പെട്ട കുതിരകളെയാണ് പരിപാലിക്കുന്നത്. ഇന്ത്യയിലെ വിവിധ ദേശീയ കുതിരയോട്ട മത്സരങ്ങളിൽ വിജയികളായ കുതിരകളുടെ പരിപാലനവും വിവിധ മത്സരങ്ങൾക്ക് ഇവയെ തയ്യാറാക്കലുമാണ് നടക്കുന്നതെന്ന് കുതിര കമ്പക്കാരൻ കൂടിയായ യുബി റൈസിംഗ് ക്ലബ്ബ് ഉടമ ഉബൈസ് സിദ്ധീഖ് പറഞ്ഞു. സൗത്ത് ഇന്ത്യയിലെ വലിയ സ്റ്റഡ് ഫാം വയനാടിൻ്റെ വിനോദ സഞ്ചാര വികസനത്തിന് കൂടുതൽ തൊഴിൽ സാധ്യതകൾ തുറക്കുമെന്നാണ് കരുതുന്നത്. 20 ഏക്കർ വരുന്ന സ്ഥലത്ത് കുതിരകളുടെ പരിശീലനത്തിനായി റേസിംഗ് ട്രാക്ക് , പൂൾ , സ്റ്റഡ് ക്ലിനിക്ക് തുടങ്ങിയവുടേയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

SCROLL FOR NEXT