കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനിടെ സംഘർഷം. കായംകുളം എംഎസ്എം കോളേജിലാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. കോളേജിന് പുറത്ത് തടിച്ചുകൂടിയ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തി.
ALSO READ: മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു, പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
സംഭവത്തിൽ എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകൻ അമീൻ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് അക്ഷയ് തയ്യിൽ, കെഎസ്‌യു ജില്ലാ സെക്രട്ടറി സുഹൈൽ എന്നിവർക്കാണ് പരുക്കേറ്റത്. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വോട്ടെണ്ണൽ പൂർത്തിയായില്ല.