NEWSROOM

പട്ടാമ്പി ഭാരതപ്പുഴയില്‍ പതിനെട്ടുകാരന്‍ മുങ്ങിമരിച്ചു

ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ ഫർഹാനാണ് (18) മരിച്ചത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ ഫർഹാനാണ്(18) മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് ചെങ്ങനംകുന്ന് തടയണയ്ക്ക് സമീപം കുളിക്കുമ്പോഴാണ് അപകടം. പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ഫർഹാനെ കണ്ടെത്തിയത്.

ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പെരിന്തൽമണ്ണയിൽ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ് ഫർഹാൻ. പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

SCROLL FOR NEXT