NEWSROOM

മദ്യപിച്ച് തർക്കം; തിരുവനന്തപുരം രാജധാനി എൻജിനീയറിങ് കോളേജിൽ സഹപാഠി വിദ്യാർഥിയെ കുത്തി കൊന്നു

മിസോറാം സ്വദേശികളായ രണ്ട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഒരാൾ മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്തി. മിസോറാം സ്വദേശികളായ രണ്ട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഒരാൾ മരിച്ചത്. മിസോറാം സ്വദേശി വാലന്‍റൈനാണ് മരിച്ചത്. സംഭവത്തിൽ മിസോറാം സ്വദേശിയായ ലോമോ എന്ന വിദ്യാർഥിയെ നഗരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട വാലന്‍റൈൻ നാലാം വർഷ ബിടെക് എൻജിനീയറിങ് വിദ്യാർഥിയാണ്. മദ്യപിച്ചുണ്ടായ പ്രശ്നങ്ങളാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത് എന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT