മർമോസെറ്റ് കുരങ്ങുകൾ 
NEWSROOM

'ഡാ കുരങ്ങാ...'; മനുഷ്യർക്ക് സമാനമായി കുരങ്ങുകളും പരസ്പരം പേര് വിളിച്ച് അഭിസംബോധന ചെയ്യുമെന്ന് പഠനം

തെക്കേ അമേരിക്കയിലെ കാടുകളിൽ ചെറിയ ഗ്രൂപ്പുകളായി കഴിയുന്ന കുരങ്ങുകളാണ് മാർമൊസെറ്റുകൾ

Author : ന്യൂസ് ഡെസ്ക്

മനുഷ്യർ പരസ്പരം പേര് വിളിക്കുന്നതുപോലെ കുരങ്ങു വർഗമായ മാർമൊസെറ്റുകളും പേരിന് സമാനമായ ശബ്ദം പുറപ്പെടുവിക്കുന്നുവെന്ന് പുതിയ പഠനം. ജെറുസലേം ഹീബ്രു യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ. ആഫ്രിക്കൻ ആനകളും ഡോൾഫിനുകളും പരസ്പരം ആശയവിനിമയത്തിന് പ്രത്യേകം പേരുകൾ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. 

തെക്കേ അമേരിക്കയിലെ കാടുകളിൽ ചെറിയ ഗ്രൂപ്പുകളായി കഴിയുന്ന കുരങ്ങുകളാണ് മാർമൊസെറ്റുകൾ. പരസ്പരം കാണാനാകാത്ത രീതിയിൽ ഒരു സ്ക്രീൻ വഴി വേർപെടുത്തിയ രണ്ട് കുരങ്ങുകളെയും, കൂടാതെ ഒരു കൂട്ടം കുരങ്ങുകളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ആരോടാണ് സംസാരിക്കുന്നത് എന്നതിനനുസരിച്ച്, ഈ കോളുകളുടെ റിസീവിംഗ് എൻഡിലുള്ള മാർമോസെറ്റുകൾ മറ്റ് കുരങ്ങുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ പ്രതികരിക്കുന്നുവെന്ന് കണ്ടെത്തി. ഏത് കുരങ്ങിനോടാണ് ആശയവിനിമയം നടത്തുന്നത് എന്നതിനനുസരിച്ച് 16 തരം അക്കോസ്റ്റിക് ട്വീക്കുകൾ ഇവ പുറപ്പെടുവിക്കുന്നതായാണ് ഗവേഷകസംഘം കണ്ടെത്തിയത്. ഇവ പുറപ്പെടുവിക്കുന്ന സൗണ്ടുകളിലൂടെ സോഷ്യൽ സർക്കിളും മനസിലാക്കാൻ കഴിയുന്നുവെന്നാണ് റിപ്പോർട്ട്. 

കുരങ്ങുകളിൽ നടത്തുന്ന പഠനത്തിലൂടെ മനുഷ്യരിൽ ഭാഷ വികസിച്ചതെങ്ങനെയാണെന്ന് പഠിക്കാനാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മനുഷ്യർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ശൂന്യതയിൽ നിന്ന് രൂപംകൊണ്ടതാണെന്ന വിശ്വാസം തെറ്റാണെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് തുടർപഠനത്തിലൂടെ പുറത്തുവരിക.

SCROLL FOR NEXT