ലോകത്ത് ഭീകരതയ്‌ക്കൊപ്പം പുതിയ സംഘർഷ മേഖലകൾ ഉയർന്നുവരുന്നതിനാൽ, സുസ്ഥിര വികസനത്തിനായി ആഗോളതലത്തിലുള്ള അഭിലാഷങ്ങളും പ്രവർത്തനങ്ങളും പൊരുത്തപ്പെടേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചർ സമ്മിറ്റിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ആഗോള സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്ക്കരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"മനുഷ്യത്വത്തിൻ്റെ വിജയം നമ്മുടെ കൂട്ടായ ശക്തിയിലാണ്, അല്ലാതെ യുദ്ധക്കളത്തിലല്ല. ലോക സമാധാനത്തിനും വികസനത്തിനും ഭീകരവാദം വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. മറുവശത്ത് സൈബറിടം, ബഹിരാകാശം, കടൽ എന്നീ മേഖലകളിൽ പുതിയ പ്രശ്നങ്ങൾ ഉയർന്നുവരുകയാണ്. സുസ്ഥിര വികസനത്തിനായി ആഗോള പ്രവർത്തനങ്ങൾ അഭിലാഷങ്ങളുമായി പൊരുത്തപ്പെടണം," മോദി പറഞ്ഞു.
ഓസ്ട്രേലിയ, ഇന്ത്യ, ഇപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് ഉച്ചകോടി. ഇതിനിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഹുമിയോ കിഷിഡ, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ എന്നീവരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. 2025 ഇന്ത്യയിൽ വെച്ചാണ് ക്വാഡ് ഉച്ചകോടി നടക്കുക.