അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേർ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 13 ലധികം പേർക്ക് പരുക്ക്. ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേരാണ് മരിച്ചതെന്ന് കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ അറിയിച്ചു. തെക്കൻ കാബൂൾ പ്രദേശമായ ക്വാലാ-ഇ-ബഖ്തിയാറിലാണ് ആക്രമണം നടന്നത്.
സംഭവത്തിൽ അന്വേഷണം പുരഗമിക്കുകയാണെന്നും, പരുക്കേറ്റ മുഴുവൻ ആളുകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്നും സദ്രാൻ വ്യക്തമാക്കി. അതേസമയം സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
ALSO READ: സ്ത്രീകൾ ഇനി വീടിന് പുറത്ത് മിണ്ടരുത്; പുതിയ നിയമവുമായി താലിബാൻ
ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ അക്രമ സംഭവങ്ങൾ പതിവായത്തോടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നിട്ടുണ്ട്.
താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിൽ അക്രമം കുറഞ്ഞു എന്നാണ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് കഴിഞ്ഞ മാസം പറഞ്ഞത്. 2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തത്.