വേനൽ മഴ വേണ്ട അളവിൽ ലഭിക്കില്ല; സംസ്ഥാനത്ത് താപനില ഉയരുന്നു 
NEWSROOM

വേനൽ മഴ വേണ്ട അളവിൽ ലഭിക്കില്ല; സംസ്ഥാനത്ത് താപനില ഉയരുന്നു

12 ജില്ലകളിൽ യെല്ലോ അലർട്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് അത്യുഷ്ണം അനുഭവപ്പെടുന്നത്. താപനില 40 ഡിഗ്രി സെൽഷ്യസിലെത്താനാണ് സാധ്യത. കൊല്ലത്ത് 39 ഉം, കോട്ടയത്ത് 38 ഉം ഡിഗ്രിയും ഉയരാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൂട് 37 ഡിഗ്രി വരെ എത്തിയേക്കും. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് ആയേക്കും.

ഉയർന്ന താപനിലയിലെത്തിയാലും വേനൽ ലഭിക്കില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. മെയ് വരെ വൻ വരൾച്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുക. ചൂട് മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ പുറംജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കാനും കൂടുതൽ വെള്ളം കുടിക്കാനും അധികൃതർ നിർദേശം നൽകി. സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.

SCROLL FOR NEXT