NEWSROOM

സൂപ്പർ ലീഗ് കേരള: തൃശൂർ മാജിക്കിനെ തകർത്ത് ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ്

ആദ്യ പകുതിയിൽ തന്നെ ഗോൾ അടിച്ച തിരുവനന്തപുരം രണ്ടാം പകുതിയോടെ ലീഡ് ഉയർത്തുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

സൂപ്പർ ലീഗ് കേരള ഫുട്ബോൾ ആദ്യ മത്സരത്തിൽ വിജയം നേടി തിരുവനന്തപുരം കൊമ്പൻസ്. അരങ്ങേറ്റ മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം കൊമ്പൻസ് വിജയം സ്വന്തമാക്കിയത്.

പതിനഞ്ചാം മിനിറ്റിൽ വിഷ്ണുവും 69 ാം മിനിറ്റിൽ പാപുവയിയുമാണ് കൊമ്പൻസിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ ഗോൾ അടിച്ച തിരുവനന്തപുരം രണ്ടാം പകുതിയോടെ ലീഡ് ഉയർത്തുകയായിരുന്നു. തൃശൂർ മാജിക് എഫ്സിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. മുൻ ഇന്ത്യൻ താരം സി.കെ. വിനീത് നേതൃത്വം നൽകുന്ന തൃശൂർ ടീം ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിനോട് പരാജയപ്പെട്ടിരുന്നു.

Also Read: ഓസീസിനോട് തകർന്നടിഞ്ഞ ആ രാത്രി രവി ശാസ്ത്രി കരോക്കേ ഗാനമേള സംഘടിപ്പിച്ചു: രവിചന്ദ്രന്‍ അശ്വിന്‍

SCROLL FOR NEXT