NEWSROOM

സപ്ലൈക്കോയില്‍ വില പരിഷ്‌കരണം, സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 10 രൂപ വര്‍ധിച്ചു; മുളകിന് കുറഞ്ഞു

പൊതു വിപണി നിരക്കുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിലയില്‍ മാറ്റം പുതുക്കി നിശ്ചയിച്ചിരിക്കുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

Author : ന്യൂസ് ഡെസ്ക്


സപ്ലൈക്കോയില്‍ സബ്‌സിഡി വെളിച്ചെണ്ണയുടെയും സബ്‌സിഡി മുളകിന്റെയും വില പരിഷ്‌കരിച്ചു. അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് പത്ത് രൂപ വില വര്‍ധിക്കുമ്പോള്‍ മുളകിന് വില കുറഞ്ഞു. 65 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് 10 രൂപ വര്‍ധിപ്പിച്ച് 75 രൂപയാകും. അതേസമയം 73 രൂപയായിരുന്ന മുളകിന് 8 രൂപ കുറച്ച് 65 രൂപയായി കുറയും.

പൊതു വിപണി നിരക്കുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിലയില്‍ മാറ്റം പുതുക്കി നിശ്ചയിച്ചിരിക്കുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

പൊതുവിപണിയില്‍ മുളകിന്റെ വില കുറഞ്ഞതിനാലാണ് സബ്‌സിഡി മുളകിന്റെ വില അര കിലോയ്ക്ക് 73 രൂപയില്‍ നിന്നും 65 രൂപയായി കുറച്ചത്. പൊതുവിപണിയില്‍ വെളിച്ചെണ്ണയുടെ വില ഉയര്‍ന്ന സാഹചര്യത്തില്‍ സബ്‌സിഡി വെളിച്ചെണ്ണയുടെ വില അര ലിറ്ററിന് 65 രൂപയില്‍ നിന്നും 75 രൂപയായി പുതുക്കി നിശ്ചയിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

SCROLL FOR NEXT