ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനവുമായി സുപ്രീം കോടതി. തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നായിരുന്നു സര്‍ക്കാരിനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടും അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോയെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്ന് ചോദ്യവും സുപ്രീം കോടതി ഉയർത്തി.
മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശമെന്ന് സുപ്രീം കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന നടിയുടെ ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം. മൊഴി നല്‍കാന്‍ എസ്‌ഐടി ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. നടപടിക്രമങ്ങളുടെ പേരില്‍ ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിനും എസ്‌ഐടിക്കും സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മതിയായ തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടും അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോയെന്നും വിമര്‍ശനം. പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്നും സുപ്രീം കോടതി ചോദിച്ചു. മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശമെന്ന് സുപ്രീം കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സജിമോന്‍ പാറയിൽ നല്‍കിയ അപ്പീലിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഹര്‍ജി നല്‍കാന്‍ എന്തവകാശമെന്നായിരുന്നു സജിമോന്‍ പാറയിലിനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം. താങ്കള്‍ക്കെതിരെ ഹൈക്കോടതിയുടെ എന്ത് ഉത്തരവാണ് ഉള്ളതെന്നും താങ്കളെ എന്തിന് കേള്‍ക്കണമെന്നും സജിമോന്‍ പാറയിലിനോട് സുപ്രീം കോടതി ചോദിച്ചു.
എസ്‌ഐടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ എങ്ങനെ തടയാനാകും. കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവെന്നും കോടതി ചൂണ്ടിക്കാട്ടി.
സജിമോന്‍ പാറയിലിനെ മുന്നില്‍ നിര്‍ത്തുന്നത് വലിയ വ്യക്തികളാകാമെന്ന് ഡബ്ല്യൂസിസി സുപ്രീം കോടതിയെ അറിയിച്ചു. സജിമോന്‍ പാറയിലിനും മേക്കപ്പ് ആര്‍ട്ടിസ്റ്റിനും അപ്പീല്‍ നല്‍കാനുള്ള അവകാശമില്ലെന്നായിരുന്നു വനിതാ കമ്മിഷന്റെ വാദം. നിരവധി പേര്‍ ഇനിയും പരാതി നല്‍കാന്‍ തയ്യാറാണെന്നും സിനിമയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും വനിതാ കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. അപ്പീലുകളില്‍ സുപ്രീം കോടതി ഉച്ചയ്ക്ക് ശേഷം വാദം കേള്‍ക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അപ്പീലുകളില്‍ വാദം കേട്ട് വിധി പറയാന്‍ മാറ്റിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹൈക്കോടതി മേല്‍നോട്ടം തുടരുമെന്ന് സുപ്രീം
കോടതി വ്യക്തമാക്കി.