NEWSROOM

സോഷ്യൽ മീഡിയ ദുരുപയോഗവും ട്രോളുകളും; അവഗണിക്കുന്നതാണ് മികച്ച തീരുമാനമെന്ന് സുപ്രീം കോടതി

സ്വന്തം അവകാശങ്ങളെയും കടമകളെയും കുറിച്ച് അറിയാത്ത നിരുത്തരവാദപരമായ ഒരു വലിയ വിഭാഗം ഉണ്ട്. അവർ ആക്രമണം തുടരും,അവരെ അവഗണിക്കണം. അപ്പോൾ അവരുടെ വിശ്വാസ്യത നഷ്ടപെടുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Author : ന്യൂസ് ഡെസ്ക്



സോഷ്യൽ മീഡിയ ദുരുപയോഗവും ട്രോളുകളും അവഗണിക്കുകയെന്നതാണ് ഏറ്റവും മികച്ച തീരുമാനമെന്ന് സുപ്രീം കോടതി. പാർലമെൻ്റ് അംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാറിന് ജാമ്യം നൽകുന്നതിനിടെയാണ് കോടതി പരാമർശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് സോഷ്യൽ മീഡിയ ട്രോളുകളെ കുറിച്ച് നിരീക്ഷണം നടത്തിയത്.


മലിവാളിനെതിരായ കുറ്റകൃത്യം ആക്രമണത്തിൽ അവസാനിച്ചില്ലെന്നും സോഷ്യൽ മീഡിയയിലും അക്രമണം തുടർന്നുവെന്നും മലിവാളിൻ്റെ അഭിഭാഷകൻ വാദിച്ചു."എക്‌സിലും മറ്റ് സോഷ്യൽ മീഡിയകളിലും ഹർജിക്കാരനും അദ്ദേഹത്തിൻ്റെ അനുയായികളും ട്രോളുന്നു എന്നായിരുന്നു പരാതി. എന്നാൽ, ബിഭവ് കുമാറിൻ്റെ അഭിഭാഷകനായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പറഞ്ഞത് "ഞാനാണോ സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നത്? ഞങ്ങളെയും ജഡ്ജിമാരെയും എത്രമാത്രം ട്രോളുന്നുണ്ടെന്നായിരുന്നു.

തുടർന്ന് ജസ്റ്റിസ് ഭൂയാൻ ട്രോളിംഗ് ദൗർഭാഗ്യകരമാണ്. അനുകൂലമായി ഉത്തരവുകൾ നൽകുമ്പോൾ എതിർവശത്തുള്ളവർ കോടതിയെയും ട്രോളുമെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് സോഷ്യൽ മീഡിയ ട്രോളുകളും ട്രോളിംഗുകളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജസ്റ്റിസ് കാന്ത് വിശദീകരിച്ചു. സ്വന്തം അവകാശങ്ങളെയും കടമകളെയും കുറിച്ച് അറിയാത്ത നിരുത്തരവാദപരമായ ഒരു വലിയ വിഭാഗം ഉണ്ട്. അവർ ആക്രമണം തുടരും,അവരെ അവഗണിക്കണം. അപ്പോൾ അവരുടെ വിശ്വാസ്യത നഷ്ടപെടുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

SCROLL FOR NEXT