NEWSROOM

മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ലാഭം വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് പണം വാങ്ങി ഒരു രൂപ പോലും നൽകിയില്ലെന്നാണ് കേസ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിറാജ് വലിയ തുറയുടെ പക്കൽ നിന്ന് ഏഴു കോടി രൂപ വാങ്ങിയ ശേഷം ഒരു രൂപ പോലും ലാഭവിഹിതം നൽകിയില്ല എന്നാണ് കേസ്. ലാഭ തുക ലഭിച്ചിട്ടും പരാതിക്കാരൻ്റെ കടം വീട്ടാതെ നിര്‍മാതാക്കളില്‍ ഒരാള്‍ സ്ഥിര നിക്ഷേപം നടത്തിയെന്നടക്കം പരാതിയിൽ പറയുന്നുണ്ട്.

അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോ എന്ന കാര്യം വ്യക്തമാകൂ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സൗബിൻ ഷാഹിർ, സഹ നിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കെതിരെയാണ് കേസ്.

SCROLL FOR NEXT