NEWSROOM

ജഡ്‌ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി; 33ല്‍ 21 ജഡ്‌ജിമാരുടെ വിവരങ്ങൾ പുറത്ത്

ജസ്റ്റിസ് കെ.വി. വിശ്വനാഥന് 120.96 കോടി രൂപയുടെ സമ്പാദ്യം ഉണ്ടെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ജഡ്ജിമാരുടെ നിയമന വിവരങ്ങളും സ്വത്ത് വിവരങ്ങളും പുറത്തുവിട്ട് സുപ്രീം കോടതി. 2022 നവംബര്‍ ഒന്‍പത് മുതല്‍ 2025 മെയ് 5 വരെയുള്ള നിയമന വിവരമാണ് പുറത്തുവിട്ടത്. 221 പേരാണ് ഇക്കാലയളവില്‍ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. ഇതോടൊപ്പം ജഡ്ജിമാരുടെ പേരും മതവിഭാഗവും സിറ്റിംങ് അല്ലെങ്കില്‍ വിരമിച്ച ജഡ്‌ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടു.

സിറ്റിംഗ്/മുന്‍ ജഡ്‌ജിമാരുമായി ബന്ധമുള്ള 14 പേരെ പുതിയ ജഡ്ജിമാരായി നിയമിക്കപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിയമന വിവരങ്ങള്‍ സുപ്രീം കോടതി വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഏപ്രില്‍ ഒന്നിന് ചേര്‍ന്ന ഫുള്‍കോര്‍ട്ട് തീരുമാനപ്രകാരമാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രീം കോടതി ഇതാദ്യമായാണ് ജഡ്ജിമാരുടെ നിയമന വിവരങ്ങളും, സ്വത്തുവിവരങ്ങളും പുറത്തുവിടുന്നത്.


സുപ്രീം കോടതിയിലെ 33ല്‍ 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മറ്റ് ജഡ്ജിമാരുടെ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടും. സുപ്രീം കോടതിയുടെ വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. പുറത്തുവിട്ട കണക്കുപ്രകാരം ജഡ്ജിമാരില്‍ സമ്പന്നന്‍ ജസ്റ്റിസ് കെ.വി. വിശ്വനാഥനാണ്. ജസ്റ്റിസ് കെ.വി. വിശ്വനാഥന് 120.96 കോടി രൂപയുടെ സമ്പാദ്യം ഉണ്ടെന്നാണ് റിപ്പോർട്ട്. 2010 മുതല്‍ 15 സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ 91.47 കോടി രൂപയാണ് സര്‍ക്കാരിന് നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നാണ് കെ.വി. വിശ്വനാഥന്‍ ജഡ്ജിയായി നിയമിതനായത്


SCROLL FOR NEXT