ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്‌റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. മൃഗസ്നേഹി സംഘടനകളുടെ ആവശ്യമാണ് കോടതി നിരസിച്ചത്. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ശിവരാത്രി ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണിതെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം കോടതിയെ അറിയിച്ചു. തുടർന്ന് ചട്ടങ്ങള്‍ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി ആവർത്തിച്ചു.
ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കാൻ കഴിയാത്തതാണെന്ന ദേവസ്വങ്ങളുടെ ഹർജിയിലാണ് സുപ്രീം കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നത്. ആചാരങ്ങൾ നിലനിർത്തണമെന്നും എന്നാൽ അപകടങ്ങളുണ്ടായാൽ ദേവസ്വങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 2012ലെ ചട്ടങ്ങള്‍ പാലിച്ച് പൂരത്തിന് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.