NEWSROOM

ഒരാളെ 'പാകിസ്ഥാനി, മിയാൻ, ടിയാൻ' എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ല: സുപ്രീം കോടതി

മോശം പെരുമാറ്റമായി കണക്കാക്കാമെങ്കിലും ഇത് മതവികാരം വ്രണപ്പെടുത്തുന്നത് കുറ്റമല്ലെന്നാണ് സുപ്രീം കോടതി ഉത്തരവിൽ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ഒരാളെ 'പാകിസ്ഥാനി,മിയാൻ, ടിയാൻ'എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നത് കുറ്റമല്ലെന്ന് സുപ്രീം കോടതി. മോശം പെരുമാറ്റമായി കണക്കാക്കാമെങ്കിലും ഇത് മതവികാരം വ്രണപ്പെടുത്തുന്നത് കുറ്റമല്ലെന്നാണ് സുപ്രീം കോടതി ഉത്തരവിൽ പറയുന്നത്. ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ ജീവനക്കാരനെ 'പാകിസ്ഥാനി'എന്ന് വിളിച്ചതിന് കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.

ജാർഖണ്ഡിലെ ഒരു ഉറുദു വിവർത്തകനും ആക്ടിംഗ് ക്ലാർക്കുമാണ് പരാതിക്കാരൻ. വിവരാവകാശ അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പ്രതിയെ സന്ദർശിച്ചപ്പോൾ, പ്രതി തൻ്റെ മതം പരാമർശിച്ചുകൊണ്ട് അധിക്ഷേപിക്കുകയും ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം നിൽക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറഞ്ഞു. സമാധാനം തകർക്കാൻ സാധ്യതയുള്ള ഒരു പ്രവൃത്തിയും പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

SCROLL FOR NEXT