മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമെന്ന് സുപ്രീം കോടതി നിരീക്ഷണം. 135 വര്‍ഷത്തെ മഴക്കാലം ഡാം അതിജീവിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് വാക്കാലുള്ള പരാമര്‍ശം. മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഡാമിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയും മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.