NEWSROOM

മുംബൈ തീവ്രവാദി ആക്രമണ കേസ്; വധശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

ജയില്‍ രേഖകളും മാനസികാരോഗ്യ വിദഗ്ധന്റെ റിപ്പോര്‍ട്ടും ഹാജരാക്കാനാണ് നിര്‍ദ്ദേശം

Author : ന്യൂസ് ഡെസ്ക്


2003 ഓഗസ്റ്റില്‍ 54 പേര്‍ കൊല്ലപ്പെട്ട മുംബൈ തീവ്രവാദി ആക്രമണ കേസിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളുടെ അപ്പീലില്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയത്.

ജയില്‍ രേഖകളും മാനസികാരോഗ്യ വിദഗ്ധന്റെ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദ്ദേശം നൽകി. വധശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതിയുടെ നടപടി.

SCROLL FOR NEXT