NEWSROOM

ജല്ലിക്കെട്ട് കേരളത്തിലായിരുന്നെങ്കില്‍ എന്നേ ഇല്ലാതായേനെ: സുരേഷ് ഗോപി

ശിവകാശിയിലെ പടക്ക നിര്‍മാണ ശാലകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

ജല്ലിക്കെട്ട് കേരളത്തിലായിരുന്നെങ്കില്‍ എന്നേ ഇല്ലാതാകുമായുരുന്നുവെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ ജല്ലിക്കെട്ടിനെതിരായി മനുഷ്യാവകാശപ്രവർത്തകർ എത്തുകയും വലിയ പ്രശ്നമായി അത് ഇല്ലാതാകുമായിരുന്നു. എന്നാൽ തമിഴ്‌നാട്ടിലായതിനാൽ നന്നായി നടക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ശിവകാശിയിലെ പടക്ക നിര്‍മാണ ശാലകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

പാരമ്പര്യം സംരക്ഷിക്കുന്നതില്‍ തമിഴ്നാട്ടുകാര്‍ പുലര്‍ത്തുന്ന താത്പര്യത്തെ കേന്ദ്രമന്ത്രി പ്രകീർത്തിച്ചു. മനോഭാവം മാത്രമല്ല കൃത്യമായ ആസൂത്രണവും ഇതിന് കാരണമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇത്തവണത്തെ തൃശൂര്‍ പൂരം പെരുമയോടെ നടത്തുമെന്ന് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിന് ശേഷം സുരേഷ് ഗോപി പറഞ്ഞിരുന്നു. പൂരം സുഗമമായി നടത്തേണ്ടത് ജനകീയ ആവശ്യമാണെന്നും ജനങ്ങളുടെ ആസ്വാദനത്തിനും ആനന്ദത്തിനുമാണ് പൂരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതു രീതികള്‍ അവലംബിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടത്തുന്നത്. കോടതി അനുമതിയോടെ ജനുവരിയില്‍ തന്നെ ഒരു രൂപരേഖയുണ്ടാക്കുമെന്നും ആവശ്യമെങ്കില്‍ ശിവകാശി മോഡല്‍ പടക്ക നിര്‍മാണ ശാലകളെ കുറിച്ച് ആലോചിക്കാമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


SCROLL FOR NEXT