NEWSROOM

''രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് എന്റെ അന്നം മുട്ടിക്കുന്ന നീക്കമുണ്ടായപ്പോള്‍; ഒരു പുസ്തകം എഴുതിയാല്‍ തീരാവുന്നതേയുള്ളു പല മഹാന്മാരും''

പാര്‍ലമെന്റില്‍ നിന്ന് കിട്ടിയ വരുമാനവും പെന്‍ഷനും താന്‍ കൈ കൊണ്ട് തൊട്ടിട്ടില്ല. ഞാന്‍ ഈ തൊഴിലിന് വന്ന ആള്‍ അല്ല

Author : ന്യൂസ് ഡെസ്ക്


ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താനെന്ന് സുരേഷ് ഗോപി എം.പി. ഗുജറാത്തില്‍ വെച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയില്‍ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോഴാണ് താന്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതെന്നും ഒരു പുസ്തകം എഴുതിയാല്‍ തീരാവുന്നതേ ഉള്ളു പല മഹാന്മാരുമെന്നും സുരേഷ് ഗോപി പറഞ്ഞു. പാര്‍ലമെന്റില്‍ നിന്ന് കിട്ടിയ വരുമാനവും പെന്‍ഷനും താന്‍ കൈ കൊണ്ട് തൊട്ടിട്ടില്ല.

താന്‍ ഈ തൊഴിലിന് വന്ന ആള്‍ അല്ല. താന്‍ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്. അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം നല്‍കാനാണ് രാഷ്ട്രീയത്തില്‍ വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

SCROLL FOR NEXT