NEWSROOM

ബസ് കണ്ടക്ടറുടെ കൊലപാതകം: പ്രതി പിടിയിൽ

പെൺ സുഹൃത്തിനെ കളിയാക്കിയതിനുള്ള വൈരാഗ്യം ആണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Author : ന്യൂസ് ഡെസ്ക്

എറണാകുളം കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനുപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. എച്ച്എംടി ജംങ്ഷനിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.

ബസിനകത്തേക്ക് ചാടിക്കയറിയ മിനൂപ് കണ്ടക്ടറും ഇടുക്കി സ്വദേശിയായ അനീഷ് പീറ്ററിനെ കുത്തിക്കൊല്ലുകയായിരുന്നു. പെൺ സുഹൃത്തിനെ കളിയാക്കിയതിനുള്ള വൈരാഗ്യം ആണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

SCROLL FOR NEXT