NEWSROOM

ലോൺ ആപ്പ് വഴി ഇരുപതിനായിരം രൂപ തട്ടിയ കേസ്; പ്രതി പിടിയിൽ

കൊല്ലം കൊട്ടിയം സ്വദേശി ചെരുവിൽ പുത്തൻവീട്ടിൽ ജുബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്


ലോൺ ആപ്പ് വഴി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. കൊല്ലം കൊട്ടിയം സ്വദേശി ചെരുവിൽ പുത്തൻവീട്ടിൽ ജുബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയുടെ ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസിൽ പ്രതിക്കായി പൊലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയിരുന്നു.

ദുബൈയിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. ക്രിപ്റ്റോ കറൻസി വഴി പ്രതി ഒരു കോടിയോളം രൂപയുടെ ഇടപാടുകൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT