NEWSROOM

സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുത്ത് മുങ്ങി; മുക്കുപണ്ട കേസിലെ പ്രതിയെ കൊടൈക്കനാലിൽ നിന്ന് പിടികൂടി പൊലീസ്

കോട്ടയം കുമാരനെല്ലൂർ സ്വദേശി സജീവ് എം.ആർ. ആണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

സ്വന്തം മരണവാർത്ത പത്രത്തിൽ നൽകി ഒളിവിൽ കഴിഞ്ഞ മുക്കുപണ്ട കേസ് പ്രതി പിടിയിൽ. കോട്ടയം കുമാരനെല്ലൂർ സ്വദേശി സജീവ് എം.ആർ. ആണ് പിടിയിലായത്. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ മരണപ്പെട്ടുവെന്നും ചെന്നൈയിലെ അടയാറിൽ സംസ്കാരം നടന്നുവെന്നുമാണ് ഇയാൾ തന്നെ നൽകിയ പത്രവാർത്ത.

2024ൽ രജിസ്റ്റർ ചെയ്ത മുക്കുപണ്ട കേസിലെ പ്രതിയാണ് സജീവ്. കുമാരനെല്ലൂരിലെ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് നാലരലക്ഷം രൂപ തട്ടി കടന്നുകളയുകയായിരുന്നു. പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ നൽകിയാണ് പ്രതി മുങ്ങിയത്. ഒരു വർഷത്തോളം ഇയാൾ ഒളിവിൽ കഴിയുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊടൈക്കനാലിൽ നിന്നും പ്രതിയെ പിടികൂടുന്നത്.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി, സബ് ഇൻസ്‌പെക്ടർ അനുരാജ് എം എച്ച്, എസ്ഐ സത്യൻ എസ് , എസ്.സി.പി.ഒ രഞ്ജിത്ത് , സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കൊടൈക്കനാലിൽ നിന്നും അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT