NEWSROOM

അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ സംഭവം; വിദ്യാ൪ഥിക്ക് സസ്പെൻഷൻ

മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനായിരുന്നു അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ വിദ്യാർഥിക്ക് നേരെ നടപടി. വിദ്യാ൪ഥിയെ സ്കൂൾ അധികൃത൪ സസ്പെൻഡ് ചെയ്‌തു. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനായിരുന്നു അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.

"പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാൽ കാണിച്ച് തരാം" എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകുമെന്ന് അറിയിട്ടിട്ടുണ്ട്. തുട൪ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാക൪തൃ മീറ്റിങ്ങിൽ തീരുമാനിക്കുമെന്നും സ്കൂൾ അധികൃത൪ അറിയിച്ചു.

SCROLL FOR NEXT