NEWSROOM

വയനാട്ടിലെ ആദിവാസി യുവാവിൻ്റെ മരണത്തിൽ അസ്വാഭാവികത; മൃതദേഹം കണ്ടെത്തിയത് കാപ്പിത്തോട്ടത്തിൽ

അമിത മദ്യപാനത്തെ തുടർന്നുണ്ടായ മർദനമാണോ മരണകാരണമായതെന്നാണ് സംശയം

Author : ന്യൂസ് ഡെസ്ക്

വയനാട് അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിൻ്റെ മരണത്തിൽ അസ്വാഭാവികത. 25കാരനായ മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവിനെയാണ് വീടിനടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത മദ്യപാനത്തെ തുടർന്നുണ്ടായ മർദനമാണോ മരണകാരണമായതെന്നാണ് സംശയം.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ ഉള്ള മൂന്നുപേരും, ബിനുവിൻ്റെ സുഹൃത്തുക്കളാണ്. യുവാവിൻ്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

SCROLL FOR NEXT