പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡൽ. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലയാണ് വെങ്കലം നേടിയത്. പാരിസിൽ ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. 451.4 പോയിന്റോടെയായിരുന്നു വെങ്കലനേട്ടം. ഈ വിഭാഗത്തിൽ ചൈനയുടെ ലിയു യുകുനാണ് സ്വർണം (463.3 പോയിന്റ്) നേടിയത്. യുക്രെയ്‌ന്റെ സെർഹി കുലിഷിനാണ് വെള്ളി. 461.3 പോയിന്റായിരുന്നു കുലിഷ് സ്വന്തമാക്കിയത്.