NEWSROOM

നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു

1999ല്‍ ഭാരതി രാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് സിനിമാ രംഗത്തേക്ക് എത്തിയത്.

Author : ന്യൂസ് ഡെസ്ക്


തമിഴ് നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

പ്രമുഖ സംവിധായകന്‍ ഭാരതിരാജയുടെ മകനാണ്. 1999ല്‍ ഭാരതി രാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് സിനിമാ രംഗത്തേക്ക് എത്തിയത്. ഒരു മാസം മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ വീട്ടില്‍ ചികിത്സയിലായിരുന്നു.

അല്ലി അര്‍ജുന, മാര്‍ഗഴി തിങ്കള്‍, അന്നകൊടി, വര്‍ഷമെല്ലാം വസന്തം, ഏറ നിലം, കടല്‍ പൂക്കള്‍, സമുദിരം, ബേബി, പല്ലവന്‍ തുടങ്ങി 18-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.



SCROLL FOR NEXT