NEWSROOM

പ്രധാനമന്ത്രിയെ പരിഹസിച്ച് കവർ ചിത്രം; തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ

വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതാണെന്ന് എൽ മുരുകൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. ഉചിതമായ തീരുമാനമെന്നാണ് തമിഴ്‌‌നാട്ടിലെ ബിജെപി നേതാക്കളുടെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള കവർചിത്രത്തിന് പിന്നാലെ തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ. ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയുടെ പരാതിയെ തുടർന്നാണ് നടപടി.കേന്ദ്രമന്ത്രി എൽ.മുരുഗനാണ് പരാതി നൽകിയത്. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം.

വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതാണെന്ന് എൽ മുരുകൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. ഉചിതമായ തീരുമാനമെന്നാണ് തമിഴ്‌‌നാട്ടിലെ ബിജെപി നേതാക്കളുടെ പ്രതികരണം. മോദിയുടെ ഭരണമികവ് ലോകം അംഗീകരിക്കുമ്പോൾ മാധ്യമങ്ങൾ അതിരു വിടാൻ പാടില്ലെന്ന് ബിജെപി നേതാവ് വിനോജ് പി സെൽവം പറഞ്ഞു.

SCROLL FOR NEXT