NEWSROOM

ടാൻസാനിയയിൽ നിന്ന് ആരാധകരുടെ ഉണ്ണിയേട്ടനെത്തി; കിലി ഇനി മലയാള സിനമയിൽ

ഹിന്ദി ഗാനങ്ങൾക്ക് ഡാൻസ് ചെയ്തും ലിപ് സിങ്ക് ചെയ്തുമാണ് കിലി ഇന്ത്യൻ സോഷ്യൽ മീഡിയാ ലോകത്ത് വൈറലായത്. മലയാളം പാട്ടുകൾക്ക് കൂടി ചുവടുവെച്ചതോടെ കേരളത്തിൽ വൻ ആരാധക വൃന്ദമാണിപ്പോൾ കിലി പോളിന്

Author : ന്യൂസ് ഡെസ്ക്

ഇൻസ്റ്റഗ്രാമം സൂപ്പർ സ്റ്റാർ കിലി പോൾ മലയാള സിനിമയിലേക്ക്. ഉണ്ണിയേട്ടൻ എന്ന് അറിയപ്പെടുന്ന കിലി എത്തുന്നത് സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ. കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ കിലിയെ സ്നേഹത്തോടെ ആരാധകർ വരവേറ്റു.

ഇൻസ്റ്റഗ്രാമിൽ പത്ത് മില്യണിലധികം ഫോളോവേഴ്സുള്ള സെലിബ്രിറ്റി, ഉണ്ണിയേട്ടൻ കേരളത്തിൽ. കിലി പോൾ എന്നാണ് യഥാർത്ഥ പേരെങ്കിലും മലയാളി ആരാധകർ ഇട്ട പേരാണ് ഉണ്ണിയേട്ടൻ. മലയാളം പാട്ടുകളിലടക്കം ലിപ് സിങ്കിൽ ഞെട്ടിക്കുന്ന താരമാണ് ടാൻസാനിയൻ സ്വദേശി കിലി പോൾ. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സതീഷ് തൻവി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനാണ് കിലി കേരളത്തിലെത്തിയത്.

അൽത്താഫ്, അനാർക്കലി മരിക്കാർ, അസീസ് നെടുമങ്ങാട് എന്നിവരാണ് മുഖ്യ വേഷത്തിൽ. ഹിന്ദി ഗാനങ്ങൾക്ക് ഡാൻസ് ചെയ്തും ലിപ് സിങ്ക് ചെയ്തുമാണ് കിലി ഇന്ത്യൻ സോഷ്യൽ മീഡിയാ ലോകത്ത് വൈറലായത്. മലയാളം പാട്ടുകൾക്ക് കൂടി ചുവടുവെച്ചതോടെ കേരളത്തിൽ വൻ ആരാധക വൃന്ദമാണിപ്പോൾ കിലി പോളിന്.


SCROLL FOR NEXT