NEWSROOM

EXCLUSIVE | സംസ്ഥാനത്ത് യൂസ്ഡ് കാര്‍ വില്‍പ്പന മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ്; ഭൂരിഭാഗം വില്‍പ്പന കേന്ദ്രങ്ങള്‍ക്കും ജിഎസ്‍ടി രജിസ്‌ട്രേഷന്‍ ഇല്ല

യൂസ്ഡ് കാര്‍ വാഹന വില്പന മേഖലയില്‍ കോടികളുടെ കച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍ കൃത്യമായി നികുതി അടയ്ക്കുന്ന സ്ഥാപനങ്ങള്‍ ചുരുക്കം മാത്രമാണ്.

Author : ന്യൂസ് ഡെസ്ക്


സംസ്ഥാനത്ത് യൂസ്ഡ് കാര്‍ വില്‍പ്പന മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ്. ഭൂരിഭാഗം യൂസ്ഡ് കാര്‍ വില്പന കേന്ദ്രങ്ങള്‍ക്കും ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ല. സെക്കന്‍ഡ് ഹാന്റ് വാഹനങ്ങള്‍ക്ക് ഓതറൈസേഷന്‍ നിര്‍ബന്ധമാക്കിയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ 2023 ലെ ഉത്തരവും നടപ്പായില്ല.

യൂസ്ഡ് കാര്‍ വാഹന വില്പന മേഖലയില്‍ കോടികളുടെ കച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍ കൃത്യമായി നികുതി അടയ്ക്കുന്ന സ്ഥാപനങ്ങള്‍ ചുരുക്കം മാത്രമാണ്. വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍ കുറച്ചിടവും ഒരു മേല്‍ക്കൂരയുമുണ്ടെങ്കില്‍ ആര്‍ക്കും ബിസിനസ് തുടങ്ങാം, ഒരു മാനദണ്ഡവുമില്ലാതെ.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 2023 മാര്‍ച്ച് മാസം മോട്ടോര്‍ വാഹന വകുപ്പ് ഒരു സര്‍ക്കുലര്‍ പുറത്തിറക്കി. സെക്കന്റ് ഹാന്റ് വാഹന വില്പ്പന സ്ഥാപനങ്ങള്‍ക്ക് ഓതറൈസേഷന്‍ കൊണ്ടുവരാനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സംബന്ധിച്ചായിരുന്നു സര്‍ക്കുലര്‍. 2023 ഏപ്രില്‍ 15 നു മുന്‍പ് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാത്ത ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നായിരുന്നു നിര്‍ദേശം. ഇക്കാര്യം എം വി ഡി ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. രണ്ട് വര്‍ഷത്തോളമായിട്ടും ഉത്തരവ് ഫ്രീസറില്‍ തന്നെ.

യൂസ്ഡ് കാര്‍ വില്പനയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരം ഇങ്ങനെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് നികുതി ഈടാക്കുന്നത്. 400 എംഎം അല്ലെങ്കില്‍ 1200 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 18% ആണ് നികുതി. 1500 സിസി വരെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇതേ നികുതിയാണ്. മറ്റു വാഹനങ്ങള്‍ക്ക് 12% നികുതി നല്‍കണം.

ജിഎസ്ടി രജിസ്‌ട്രേഷന്‍ വഴിയുള്ള യൂസ്ഡ് കാര്‍ വില്പന കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ സര്‍ക്കാരിലേക്ക് നികുതി എത്തുന്നുള്ളൂവെന്നാണ് വിവരാവകാശ രേഖ സൂചിപ്പിക്കുന്നത്.

SCROLL FOR NEXT