കോഴിക്കോട് മേപ്പയൂർ സ്കൂളിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഗണിത അധ്യാപകൻ അനീഷിനെയാണ് 14 ദിവസത്തേക്ക്
സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
Also Read: എച്ച്പിസിഎല്ലിന് വീഴ്ച പറ്റി, ഇന്ധനം എത്രത്തോളം പരന്നിട്ടുണ്ട് എന്ന് പരിശോധിക്കും: ഡെപ്യൂട്ടി കളക്ടർ അനിത കുമാരി
ക്ലാസെടുക്കുന്നതിനിടെയില്‍ മറ്റൊരു കുട്ടിയുമായി സംസാരിച്ചതിനാണ് ഗണിത അധ്യാപകന്‍ വിദ്യാർഥിയെ മർദിച്ചത്. കൈകൊണ്ട് അടിക്കുകയും തോളില്‍ കൈമടക്കി കുത്തുകയും ചെയ്തുവെന്നാണ് വിദ്യാർഥിയുടെ പരാതി.