കാസര്‍ഗോഡ് നീലേശ്വരം രാജാസ് ഹൈസ്കൂളിലെ അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു. നിലേശ്വരം സ്വദേശി വിദ്യക്കാണ് സ്കൂള്‍ കോമ്പൗണ്ടില്‍ നിന്ന് പാമ്പ് കടിയേറ്റത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More: ഓണക്കാലമായിട്ടും! കോട്ടയം നഗരസഭയിലെ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിനു പിന്നാലെ പെൻഷൻ വിതരണം മുടങ്ങി
ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്ന് സ്കൂളില്‍ ഓണാഘോഷ പരിപാടി നടക്കുന്നതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.