NEWSROOM

"പള്ളയ്ക്ക് കത്തി കയറ്റും"; ഫോൺ പിടിച്ചുവെച്ചതിന് അധ്യാപകർക്കെതിരെ കൊലവിളിയുയർത്തി പ്ലസ് വൺ വിദ്യാർഥി

പാലക്കാട് ആനക്കര ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഫോൺ പിടിച്ചുവെച്ചതിന് കൊലവിളി ഉയർത്തിയത്

Author : ന്യൂസ് ഡെസ്ക്

മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളിയുമായി സ്കൂൾ വിദ്യാർഥി. പാലക്കാട് ആനക്കര ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഫോൺ പിടിച്ചുവെച്ചതിന് കൊലവിളിയുയർത്തിയത്.

"പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാൽ കാണിച്ച് തരാം" എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകും.

SCROLL FOR NEXT