NEWSROOM

റെയിൽവേ ട്രാക്കിൽ അട്ടിമറിശ്രമം; പതിനാറുകാരൻ പിടിയിൽ

ആർപിഎഫിനൊപ്പം പൊലീസ് സംഘം സ്ഥലത്തെത്തിയാണ് 16 വയസുകാരനെ പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

ബാന്ദ്ര-മഹോബ റെയിൽവേ ട്രാക്കിൽ മൈൽ കുറ്റി സ്ഥാപിച്ച് ട്രെയിൻ ഗതാഗതത്തിന് തടസമുണ്ടാക്കിയതിന് 16 വയസുകാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. റെയിൽവേ ട്രാക്കിൽ ഫെൻസിങ് സ്ഥാപിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പാസഞ്ചറിൻ്റെ ലോക്കോ പൈലറ്റിന് എമർജൻസി ബ്രേക്ക് ഇടേണ്ടി വന്നതായും അധികൃതർ പറഞ്ഞു.

ആർപിഎഫിനൊപ്പം പൊലീസ് സംഘം സ്ഥലത്തെത്തിയാണ് 16 വയസുകാരനെ പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഫെൻസിങ് നീക്കം ചെയ്യുകയും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

സമാനമായ സംഭവം കഴിഞ്ഞ ദിവസം ബല്ലിയയിലും നടന്നിരുന്നു. കൂടാതെ ബൈരിയ മേഖലയിലെ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന കല്ലിൽ ഒരു റെയിൽ എഞ്ചിൻ ഇടിച്ചതായും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

SCROLL FOR NEXT