സൗദി അറേബ്യയില്‍ ജൂൺ 30 മുതൽ ജൂലൈ 5 വരെ കനത്ത ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ താപനില 46 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയും, റിയാദിന്‍റെ ചില ഭാഗങ്ങളിൽ താപനില 46 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
മക്കയിലും മദീനയിലും 42 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാം. അതേസമയം അൽ അഹ്‌സയിലും ഷറൂറയിലും ഏറ്റവും ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായും ദമാമിൽ 46 ഡിഗ്രി സെൽഷ്യസിലെത്തിയതായും കേന്ദ്രം റിപ്പോർട്ട് ചെയ്തു.