NEWSROOM

മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികൻ്റെ ജീവനെടുത്ത് ടെനി ജോപ്പൻ

കാറോടിച്ചിരുന്ന ടെനി ജോപ്പനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

Author : ന്യൂസ് ഡെസ്ക്


മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയിൽ ഷൈൻകുട്ടൻ ആണ് പുത്തൂർ കൊട്ടാരക്കര റോഡിൽ അവണൂർ കശുവണ്ടി ഫാക്ടറിക്കു സമീപം ഉണ്ടായ അപകടത്തിൽ മരിച്ചത്.



സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഷൈൻ. കാറോടിച്ചിരുന്ന ടെനി ജോപ്പനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു.

ALSO READ: മഹേഷ് ബാബുവിന് നോട്ടീസയച്ച് ഇ.ഡി; നടൻ അനധികൃതമായി കോടികൾ കൈപ്പറ്റിയെന്ന് ആരോപണം

SCROLL FOR NEXT