NEWSROOM

പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് കാറുകള്‍ സൈനിക ക്യാംപിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്


പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സൈനിക കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്. റമദാന്‍ മാസം തുടങ്ങിയതിന് ശേഷം ആദ്യമായാണ് പാകിസ്ഥാനില്‍ വലിയ ആക്രമണം ഉണ്ടാവുന്നത്.

വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബന്നുവിലെ സൈനിക കന്റോണ്‍മെന്റിലാണ് ഭീകരാക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് കാറുകള്‍ സൈനിക ക്യാംപിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും കുട്ടിക്കളുമടക്കം ഉള്‍പ്പെടുന്നു.

സ്‌ഫോടനത്തില്‍ സൈനിക്ക കന്റോണ്‍മെന്റിന്റെ മതിലുകള്‍ തകര്‍ന്നതിന് പിന്നാലെ അതിനോട് ചേര്‍ന്നുണ്ടായിരുന്ന പള്ളിയിലും അടുത്തുള്ള വീടുകളിലുള്ളവരുമടക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.

താലിബാന്‍ ബന്ധമുള്ള സംഘടനയായിരിക്കാം ഇതിന് പിന്നില്‍ എന്നാണ് കരുതുന്നത്. ജെയ്‌ഷെ അല്‍ ഫുര്‍സാനുമായി ബന്ധമുള്ള ഹാഫിസ് ഗുല്‍ ബഹാദര്‍ എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. മതില്‍ തകര്‍ന്നതോടെ ക്യാംപിനകത്തേക്ക് കയറാന്‍ ശ്രമിച്ച ആറോളം തീവ്രവാദികളെ സൈനികര്‍ ഏറ്റമുട്ടലില്‍ വധിച്ചു.

SCROLL FOR NEXT