NEWSROOM

തായ്‌ലന്‍ഡിൽ സ്വവർഗ വിവാഹനിയമം പ്രാബല്യത്തിൽ; മാളുകളിൽ വലിയ വിവാഹച്ചടങ്ങുകൾ, വിവാഹിതരാകാനെത്തിയത് നൂറുകണക്കിനാളുകൾ

ഇതോടെ സ്വവർഗ വിവാഹം നിയമപരമാക്കുന്ന തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ രാജ്യവും, ഏഷ്യയിലെ മൂന്നാമത്തെ രാജ്യവുമാകുകയാണ് തായ്‌ലൻഡ്

Author : ന്യൂസ് ഡെസ്ക്

തായ്‌ലൻഡിൽ സ്വവർഗ വിവാഹ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ സ്വവർഗ വിവാഹം നിയമപരമാക്കുന്ന തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ രാജ്യമായി തായ്‌ലൻഡ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്.

സ്വവർഗ വിവാഹം നിയമപരമാക്കുന്ന തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ രാജ്യവും ഏഷ്യയിലെ മൂന്നാമത്തെ രാജ്യവും ആകുകയാണ് ഇതോടെ തായ്‌ലൻഡ്. നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളം വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന പ്രതിഷേധത്തിലൂടെ നേടിയെടുത്തതാണ് LGBTQ+ കമ്മ്യൂണിറ്റിയുടെ ഈ സ്വാതന്ത്ര്യം.

പുതിയ നിയമപ്രകാരം ഹെട്രോ ദമ്പതികൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇവർക്കും ലഭിക്കും. സ്വവർഗദമ്പതികൾക്ക് വിവാഹം കഴിക്കാനും അവരുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യാനും അനന്തരാവകാശം നേടാനും കുട്ടികളെ ദത്തെടുക്കാനുമെല്ലാം രാജ്യത്ത് ഇനി മുതൽ അവകാശമുണ്ടാകും. നിയമപരമായി ഇതുവരെ വിവാഹിതരാകാൻ സാധിക്കാതിരുന്നവർക്ക് ഇത് ആഘോഷത്തിൻ്റെ ദിവസങ്ങളാണ്. സെൻട്രൽ ബാങ്കോക്കിലെ ആഡംബര മാളിൽ നൂറുകണക്കിന് ഗേ ദമ്പതികളുടെ വിവാഹം നടന്നു. നിയമം പ്രാബല്യത്തിൽ വന്നതോടെ പാർലമെൻ്റ് കെട്ടിടത്തിൽ റെയിൻബോ കൊടികളുയർന്നു. ഷോപ്പിങ് മോളുകളിലും വലിയ രീതിയിലുള്ള പ്രൈഡ് പരേഡും സംഘടിപ്പിച്ചു.

കഴിഞ്ഞ ജൂണിൽ നടന്ന ചരിത്രപരമായ പാർലമെൻ്റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരികയുമായിരുന്നു.

SCROLL FOR NEXT