തരുണ്‍ മൂര്‍ത്തി 
NEWSROOM

'പരിപൂര്‍ണതയിലെത്തിയ അനുഭവം'; 'സൗദി വെള്ളക്ക'യുടെ ദേശീയ പുരസ്ക്കാര നേട്ടത്തില്‍ തരുണ്‍ മൂര്‍ത്തി

സംവിധായകനെന്ന നിലയിലുള്ള അംഗീകാരമായി ദേശീയ പുരസ്കാരത്തെ കാണുന്നുവെന്നും തരുൺ മൂർത്തി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ദേശീയ ചലച്ചിത്ര പുരസ്ക്കാര നേട്ടത്തില്‍ പ്രതികരിച്ച് 'സൗദി വെള്ളക്ക'യുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മികച്ച മലയാള സിനിമക്കുള്ള പുരസ്കാരമാണ് ചിത്രം നേടിയത്. പുരസ്കാര നേട്ടത്തില്‍ സന്തോഷമുണ്ടെന്നും സിനിമ ചെയ്തതിലൂടെ പരിപൂര്‍ണതയിലെത്തിയ അനുഭവമാണ് തോന്നുന്നതെന്നും തരുണ്‍ മൂര്‍ത്തി ന്യൂസ് മലയാളത്തോട് പറഞ്ഞു. എഴുത്തിന്‍റെ ഘട്ടം മുതല്‍ ഇതൊരു നല്ല സിനിമയാണെന്ന ബോധ്യം ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ അടക്കം ലഭിച്ച അംഗീകാരം അത് ഒന്നുകൂടി ഉറപ്പിച്ചു. ദേവി വര്‍മ്മക്കും മഞ്ജുഷക്കും അവര്‍ എടുത്ത പരിശ്രമത്തിന് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ഇപ്പോൾ സംവിധായകനെന്ന നിലയിലുള്ള അംഗീകാരമായി ദേശീയ പുരസ്കാരത്തെ കാണുന്നു. സൗദി വെള്ളക്കയുടെ മുഴുവന്‍ ടീമിനും പുരസ്കാരം സമര്‍പ്പിക്കുന്നുവെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന L360 ആണ് തരുണ്‍ മൂര്‍ത്തിയുടെ അണിയറയിലൊരുങ്ങുന്ന സിനിമ. ചിത്രത്തിലെ ചായും വെയില്‍ എന്ന ഗാനത്തിലൂടെ ബോംബെ ജയശ്രീ മികച്ച ഗായികയായും തെരഞ്ഞെടക്കപ്പെട്ടു. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. ലുക്ക്മാൻ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ശ്രിന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് അഭിനേതാക്കൾ. 

കൊച്ചി തമ്മനത്തിനടുത്തുള്ള സൗദിയെന്ന ഗ്രാമത്തിൽ ജീവിക്കുന്ന അഭിലാഷ് ശശിധരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കേസും അതിന്റെ നൂലാമാലകളുമാണ് സിനിമ പറയുന്നത്. കൊച്ചി
ഛായാഗ്രഹണം: ശരൺ വേലായുധൻ. ചിത്രസംയോജനം: നിഷാദ് യൂസഫ്, സഹനിർമ്മാണം: ഹരീന്ദ്രൻ, ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, സംഗീതം: പാലീ ഫ്രാൻസിസ്. ഗാന രചന: അൻവർ അലി, രംഗപടം: സാബു മോഹൻ, ചമയം: മനു മോഹൻ, കാസ്റ്റിങ് ഡയറക്ടർ: അബു വാളയംകുളം, വസ്ത്രലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ജിനു പി.കെ., നിശ്ചലഛായഗ്രാഹണം: ഹരി തിരുമല, പ്രൊഡക്‌ഷൻ കോർഡിനേറ്റർ: മനു ആലുക്കൽ.

SCROLL FOR NEXT